BJP ജയം മോദി പ്രഭാവത്തില്‍ തന്നെ | Oneindia Malayalam

2017-12-18 34

Gujarat Election: BJP Strategy

ജിഎസ്ടി, നോട്ട് നിരോധനം എന്നിവയില്‍ ബിജെപി വലിയ പ്രതിസന്ധിയാണ് ഗുജറാത്തില്‍ നേരിട്ടുകൊണ്ടിരുന്നത്. ബിജെപി വലിയ പ്രതിസന്ധിയാണ് ഗുജറാത്തില്‍ നേരിട്ടുകൊണ്ടിരുന്നത്. പരമ്പരാഗതമായ വോട്ട് ബാങ്കുകളില്‍ വിള്ളല്‍ ശരിക്കും പ്രതിഫലിച്ചിരുന്നു എന്നാണ് ഗുജറാത്തില്‍ ഇലക്ഷൻ റിപ്പോർട്ടിംഗിന് എത്തിയ മാധ്യമപ്രവർത്തകർ തന്നെ വിലയിരുത്തിയത്. മുഖ്യമന്ത്രി വിജയ് രൂപാണിയോ മറ്റ് പ്രാദേശിക നേതാക്കളോ വലിയ ഘടകമല്ലാത്ത അവസ്ഥ. പട്ടേല്‍ വിഭാഗത്തിൻറെ അതൃപ്തി ഹർദീക് പട്ടേലിലൂടെ വോട്ടാക്കുവാൻ കോണ്‍ഗ്രസ് ഉറച്ച നാളുകളായിരുന്നു അവസാനം. അമിത് ഷാക്ക് പോലും തന്ത്രങ്ങള്‍ ചിലപ്പോള്‍ പാളുന്നോ എന്ന് തോന്നിയ നാളുകളില്‍ രാഷ്ട്രീയ വിജയത്തിലേക്ക് ബിജെപിയെ നയിച്ചത് മോദിയുടെ വ്യക്തിപ്രഭാവം തന്നെയാണ്. സൂറത്ത് പോലെയുള്ള വ്യവസായ നഗരത്തില്‍ ബിജെപി കടുത്ത പ്രതിസന്ധിയാണ് തെരഞ്ഞെടുപ്പിന് 10 ദിവസം മുൻപ് വരെ നേരിട്ടത്. എന്നാല് മോദിയുടെ റാലികളാണ് ഇവിടുത്തെ സ്ഥിതി മാറ്റിയത് എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.